ഗാർഹിക സഭയുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കുന്നതിനായി നമ്മുടെയിടവകയിൽ പ്രവർത്തിക്കുന്ന പിതാക്കന്മാരുടെ കൂട്ടായ്മയാണ് പിതൃവേദി. കുടുംബത്തിൽ സ്നേഹവും സമാധാനവും സ്ഥാപിക്കുന്നതിനും കുട്ടികളെ ശരിയായ രീതിയിൽ വഴിനടത്തുന്നതിനും പിതാക്കന്മാർ പരിശീലിപ്പിക്കുന്നു. വിശ്വാസകാര്യങ്ങളിൽ അറിവും പ്രതികരണശേഷിയുമുള്ള പ്രബുദ്ധരായ പിതാക്കളിലൂടെ സഭയുടെ നിലപാടിനെ വ്യക്തമാക്കാനുള്ള വേദിയാ യും ഇൗ സംഘടന പ്രവർത്തിക്കുന്നു. അങ്ങനെ സഭയുടെമൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് കുടുംബത്തിലും ഇടവകയിലും പ്രാർത്ഥനാധിഷ്ടിതമായ പ്രവർത്തനങ്ങൾക്ക്പിതൃവേദി നേതൃത്വം നൽകുന്നു. രോഗികളെ സന്ദർശിക്കുക, നിർദ്ധനരായവരെ സഹായിക്കുക, ബഹുമാനപ്പെട്ടവികാരിയച്ചനെ ഇടവകയിലെ അജപാലന ശുശ്രൂഷയിൽ സഹായിക്കുക തുടങ്ങിയ കാര്യങ്ങളും ഇൗ സംഘടന നമ്മുടെയിടവകയിൽ നടത്തുന്നു.