- Home
- About Us
- Patron
Patron
ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം
നമ്മുടെ പള്ളിയിൽ പ്രതിഷ്ഠിച്ചിട്ടുള്ള എല്ലാവരും വളരെ ഭക്ത്യാദരപൂർവ്വം വണങ്ങുന്ന വളരെയേറെ സവിശേഷതകൾ നിറഞ്ഞ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപവും ഫ്രാൻസിസ് പുണ്യവാളന്റെ രൂപവും 1919 ജൂലൈ 22-ാം തീയതി കൂടിയ കുറവിലങ്ങാട് പള്ളിയോഗത്തിൽ വച്ച് കളത്തൂർ പള്ളിയ്ക്ക് നൽകാൻ അന്നത്തെ കുറവിലങ്ങാട് പള്ളി വികാരിയായിരുന്ന ആലപ്പാട്ട് വലിയ പൈലി കത്തനാർ തീരുമാനിച്ചതനുസരിച്ച് നമ്മുടെ പള്ളിയ്ക്ക് കിട്ടിയിട്ടുള്ളതാണ്.ആലപ്പാട്ട് മത്തായി കത്തനാരുടെ കാലത്ത് കളത്തൂർ കുരിശുപള്ളിയ്ക്ക് അതിർത്തി നിശ്ചയിക്കുകയും 1934 ആഗസ്റ്റ് 16-ാം തീയതി ഒരു സ്വതന്ത്ര ഇടവകയായി പ്രഖ്യാപിച്ചുകൊണ്ട് കുര്യാളശ്ശേരി തോമ്മാ മെത്രാൻ കൽപ്പന (നമ്പർ 456) പുറപ്പെടുവിക്കുകയും ചെയ്തു.