കോട്ടയം ജില്ലയിലെ ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് ഫൊറോന പള്ളിയിൽനിന്നും നാലു കിലോ മീറ്റർ തെക്കുമാറി സ്ഥിതി ചെയ്യുന്ന ഗ്രാമീണ ഭംഗിയുടെ വിളനിലമായ കളത്തൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് വെമ്പള്ളി – കോതനല്ലൂർ റോഡും, കാണക്കാരി-തോട്ടുവാ റോഡും സന്ധിക്കുന്ന സ്ഥാനത്ത് കളത്തൂരിൻ്റെ പ്രകാശഗോപുരമായി കളത്തൂർ പള്ളി സ്ഥിതി ചെയ്യുന്നു. കൃഷി പ്രധാന ജീവിതമാർഗ്ഗമായി സ്വീകരിച്ച അനവധി കുടുംബങ്ങൾ സ്നേഹത്തിലും സൗഹൃദത്തിലും ഒരേ മനസ്സോടെ സഹവസിക്കുന്ന പ്രദേശം എന്നത് കളത്തൂരിന്റെ എടുത്തുപറയത്തക്ക ഒരു പ്രത്യേകതയാണ്. ദൈവഭയവും പ്രാർത്ഥനാരൂപിയും നിറഞ്ഞ മക്കൾ ഓരോകുടുംബത്തിലും നല്ലവരായ മാതാപിതാക്കളുടെ ശിക്ഷണത്തിൽ ജനിച്ചുവളർന്നത് നമ്മുടെ ഇടവക സമൂഹത്തിൻ്റേയും നാടിൻ്റേയും ആദ്ധ്യാത്മികവും ധാർമ്മികവും ഭൗതികവുമായ ഐശ്വര്യത്തിനും പുരോഗതിയ്ക്കും നിദാനമായിത്തീർന്നു.ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായിരിക്കുന്ന ഈ ദൈവാലയം നാനാജാതി മതസ്ഥരായ അനേകായിരങ്ങൾക്ക് ആശ്രയവും അഭയവുമാണ്. ഭക്തജനങ്ങൾ പരിശുദ്ധ അമ്മയെ ഭക്തിയാദരവോടെ ‘കളത്തൂർ മുത്തിയമ്മ’ എന്ന വിളിച്ചുവരുന്നു. കളത്തൂർ മുത്തിയമ്മ വഴിയായി അസാധ്യമായ പല കാര്യങ്ങളും നടക്കുന്നതായി സാക്ഷ്യങ്ങൾ വ്യക്തമാക്കുന്നു. വ്യക്തികൾക്ക് അവർക്ക് യോജിച്ച ജീവിതാന്തസ്സ് തെരഞ്ഞെടുക്കുന്നതിനും, പരീക്ഷകളിൽ വിജയം വരിക്കുന്നതിനും, കടബാദ്ധ്യതകളിൽ നിന്നും മോചനം നേടുന്നതിനും, രോഗശാന്തി കിട്ടുന്നതിനും, കാണാതായ വസ്‌തുക്കൾ കണ്ടെത്തുന്നതിനും, നാട്ടിലും വിദേശത്തും ജോലി ലഭിക്കുന്നതിനും, ഓരോരോ കാരണങ്ങളാലുണ്ടാകുന്ന കൃഷിനാശത്തിൽ നിന്നും മോചനം ലഭിക്കുന്നതിനുമൊക്കെ പരിശുദ്ധ അമ്മയെ ആശ്രയിക്കുന്ന ആരേയും ഉപേക്ഷിക്കാതെ അവരുടെ അപേക്ഷകൾ ഇന്നും അനുസ്യൂതം നടത്തിക്കൊടുത്തുകൊണ്ടിരിക്കുന്നു.1917-ൽ സ്ഥാപിതമായ ഈ പള്ളിയുടെ ചരിത്രവഴികളിലൂടെ നമുക്ക് അൽപം സഞ്ചരിക്കാം.കളത്തൂർ പള്ളിയേപ്പറ്റി ചിന്തിക്കുമ്പോൾ നമ്മുടെ പൂർവ്വികരുടെ ചരിത്രമുറങ്ങുന്ന മാതൃ ഇടവകയായ കുറവിലങ്ങാടിനെപ്പറ്റിയും, കുറവിലങ്ങാട് പള്ളിയെപ്പറ്റിയും കളത്തൂർ പള്ളിയുടെ ഫൊറോനാപള്ളിയായ കോതനല്ലൂർ പള്ളിയെപ്പറ്റിയും കളത്തൂർ ഇടവകയിൽനിന്നും വളരെയധികം കുടുംബങ്ങൾ ഇടവക മാറി ചേർന്നിട്ടുള്ള സ്ലീവാപുരം പള്ളിയെപ്പറ്റിയും അല്‌പം പ്രതിപാദിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ ക്രൈസ്‌തവ സമൂഹത്തിൻ്റേയും കത്തോലിക്കാ സഭയുടേയും ചരിത്രത്തിൽ കുറവിലങ്ങാട് നിറഞ്ഞുനിൽക്കുന്നു. കള്ളി, കാളികാവ്, ശങ്കരപുരി, പകലോമറ്റം കുടുംബചരിത്രത്തിന്റെയും ഉദയംപേരൂർ സുനഹദോസിന്റെയും കുനൻകുരിശ് സത്യത്തിന്റെയും ഒക്കെ ചരിത്രതാളുകളിൽ കുറവിലങ്ങാടിൻ്റേയും സാന്നിദ്ധ്യമുണ്ട്. സ്ഥലപരിമിതി മൂലം അതൊന്നും ഇവിടെ വിവരിക്കുന്നില്ല. ഒരു പുരാതന ക്രൈസ്‌തവ കേന്ദ്രം എന്ന നിലയിലാണ് കുറവിലങ്ങാട് കേരളചരിത്രത്തിൽ ഇടം നേടിയിരിക്കുന്നത്. ഇന്നും ആ പദവിയ്ക്ക് കോട്ടം വരാത്തവിധം ക്രൈസ്തവ സമൂഹത്തിന്റെ പ്രാമുഖ്യം ഇവിടെ നിലനിൽക്കുന്നു, ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു വസ്‌തുത മതമൈത്രിയുടേയും സമുദായ സൗഹാർദ്ദത്തിന്റേയും കാര്യത്തിൽ കുറവിലങ്ങാട് പുലർത്തിപോരുന്നത് അഭിമാനകരവും അനുകരണീയവുമായ ഒരു മാതൃകയാണെന്നുള്ളതാണ്. ജാതിപരമോ, മതപരമോ ആയ യാതൊരു വിവേചനവും ഈ നാടിൻ്റെ പൊതുജീവിതത്തിൽ അനുഭവപ്പെടാറില്ല. നൂറ്റാണ്ടുകളായി നമ്മുടെ പൂർവ്വികർ തുടർന്നുപോരുന്ന ഈ സാംസ്‌കാരിക പാരമ്പര്യം കൈമോശം വരുവാൻ മാറിമാറി വരുന്ന തലമുറകൾ അനുവദിക്കാറുമില്ല.എ.ഡി. 345 മുതൽ 16-ാം നൂറ്റാണ്ടിന്റെ അവസാനം വരെ കേരള സഭയെ ഭരിച്ച അർക്കദിയാക്കോമാർ കുറവിലങ്ങാട്ടുകാരായിരുന്നു. അവരിൽ പലരുടേയും കബറിടങ്ങൾ കുറവിലങ്ങാടിനടുത്തുള്ള പകലോമറ്റം തറവാട്ടു പള്ളിയ്ക്ക് സമീപമുണ്ട്. 1663-ൽ തുടങ്ങി 1687 വരെ കേരള കത്തോലിക്കാ സഭയെ ഭരിച്ച കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ആദ്യത്തെ നാട്ടുമെത്രാനായിരുന്ന പറമ്പിൽ ചാണ്ടി മെത്രാന്റെ ആസ്ഥാനം കുറവിലങ്ങാടായിരുന്നു. അദ്ദേഹത്തിൻ്റെ മൃതദേഹം സംസ്‌കരിച്ചിരിക്കുന്നത് കുറവിലങ്ങാട് പള്ളിയുടെ മദ്ബഹായിലാണ്. പുണ്യശ്ലോകനായ പനങ്കുഴയ്ക്കൽ വല്യച്ചന്റെ്റെയും കുറവിലങ്ങാടിൻ്റെ ധീരപുത്രനായ നിധീരിക്കൽ മാണിക്കത്തനാരുടെയും കബറിടങ്ങൾ വചന വേദിയിലും സ്ഥിതിചെയ്യുന്നു.
കേരള സഭാ ചരിത്രത്തിലെ അതിപ്രാധാന്യമർഹിക്കുന്ന ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതും വളരെയേറെ പുരാതന വസ്‌തുക്കൾ ചരിത്ര സ്‌മാരകങ്ങൾ എന്നിവ സംരക്ഷിക്കപ്പെടുന്നതുമായ കുറവിലങ്ങാട് മർത്തമറിയം പള്ളി എ.ഡി. 335-ലാണ് സ്ഥാപിക്കപ്പെട്ടത്. കാലപ്പഴക്കം കൊണ്ടും ഇടവകക്കാരുടെ സംഖ്യാ വർദ്ധനവുകൊണ്ടും ഈ പള്ളി പല പ്രാവശ്യം പുതുക്കി പണിതിട്ടുണ്ട്. റവ. ഫാ. തോമസ് മണക്കാട്ട് വികാരിയായിരുന്ന കാലത്താണ് ഇപ്പോൾ നിലവിലുള്ള പള്ളിയുടെ പണി നടന്നത്. ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് പള്ളിയ്ക്ക് സ്ഥാനം നിർണ്ണയം ചെയ്‌തപ്പോൾ കാണിച്ചുകൊടുത്ത അത്ഭുത ഉറവ കുറവിലങ്ങാട് പള്ളിയുടെ പിൻഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഇന്നും ആ ഉറവയിൽ നിന്നും വരുന്ന ജലം കുടിച്ച് ആയിരങ്ങൾ സായൂജ്യമടയുന്നു.
പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് സ്ഥാന നിർണ്ണയം നടത്തിയ ദൈവാലയം, പതിമൂന്ന് നൂറ്റാണ്ട് കാലം സഭയ്ക്ക് നേതൃത്വം നൽകിയ അർക്കദിയാക്കോന്മാരുടെ തറവാടും ഭരണകേന്ദ്രവും, പ്രഥമ തദ്ദേശീയ മെത്രാൻ പറമ്പിൽ ചാണ്ടി മെത്രാൻ ആസ്ഥാനം, പൊന്തിഫിക്കൽ അധികാരങ്ങളോടുകൂടിയ വികാരി ജനറാൾ നിധീരിക്കൽ മാണിക്കത്തനാർ ജനിച്ചതും വികാരിയായിരുന്നതുമായ ഇടവക, സഭാതനയരിൽ പ്രമുഖനും 477 വർഷമായി മുടങ്ങാതെ ശ്രാദ്ധം നടത്തപ്പെടുകയും ചെയ്യുന്ന പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചൻ്റെ ജന്മനാട്, സീറോ മലബാർ സഭയിലെ മേജർ ആർക്ക് എപ്പിസ്കോപ്പൽ ആർച്ച് ഡീക്കൻ ദൈവാലയം എന്നീ സവിശേഷതകളാൽ കുറവിലങ്ങാടും കുറവിലങ്ങാട് പള്ളിയും ഇന്ന് ഇൻഡ്യയിലെ അറിയപ്പെടുന്ന ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമായി മാറിയിരിക്കുന്നു. “മാർത്തോമ്മാ നസ്രാണിമക്കളുടെ ജറുസലേം’ എന്നാണ് കുറവിലങ്ങാടിനെപ്പറ്റി പറയപ്പെടുന്നത്.
കുറവിലങ്ങാട് പള്ളിയിലെ ഏറ്റവും പ്രധാന പെരുന്നാളായ മൂന്നു നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടത്തിപ്പോരുന്ന കപ്പൽ പ്രദക്ഷിണം ലോകപ്രസിദ്ധമാണ്. ദൈവത്തിന്റെ വാക്ക് ധിക്കരിച്ചുള്ള യോനാ പ്രവാചകൻ്റെ കപ്പൽ യാത്രയും, കടൽക്ഷോഭവും തുടർന്ന് യോനായെ കടലിൽ എറിയുന്നതും കടൽ ശാന്തമാകുന്നതുമാണ് കപ്പൽ പ്രദക്ഷിണത്തിൽ ദൃശ്യവൽക്കരിക്കുന്നത്. കടലിലെറിയപ്പെട്ട യോനാനെ ഒരു തിമിംഗലം വിഴുങ്ങുകയും മൂന്നു രാവും മൂന്നു പകലും അദ്ദേഹം മത്സ്യത്തിൻ്റെ ഉദരത്തിൽ കിടന്ന് അനുതാപപൂർവ്വം പ്രാർത്ഥിക്കുകയും അടുത്ത ദിവസം ദൈവഹിതംപോലെ യോനായെ കടൽക്കരയിൽ ഛർദ്ദിക്കുകയും ചെയ്തു. യോനാൻ്റെ ആ മൂന്നു ദിവസത്തെ നോമ്പിന്റെയും, അനുതാപത്തിന്റെയും, പ്രാർത്ഥനയുടെയും ഓർമ്മ ആചരിക്കലാണ് മൂന്നു നോമ്പു തിരുന്നാൾ. വലിയ നോമ്പിന് 18 ദിവസം മുമ്പുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് മൂന്നു നോമ്പ് തിരുന്നാൾ. പണ്ടുകാലത്ത് ദൂരെ സ്ഥലങ്ങളിൽനിന്നും വരുന്നവർ മൂന്നു ദിവസം കുടിൽ കെട്ടി ദൈവാലയത്തിനു ചുറ്റും താമസിച്ച് തിരുന്നാളിലും നോമ്പിലും പങ്കെടുക്കുന്ന പാരമ്പര്യമുണ്ടായിരുന്നു.
മുന്നു നോമ്പു തിരുന്നാളിനോട് ചേർന്ന് മറ്റൊരു കഥ കേരളസഭയുടെ ചരിത്രകാരൻ ഫാ. ബർണാദ് 1916-ൽ പ്രസിദ്ധീകരിച്ച ‘മാർത്തോമാ ക്രിസ്‌ത്യാനികൾ’ എന്ന സഭാ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പോർച്ചുഗീസുകാരുടെ വരവിന് മുമ്പുവരെ കേരളത്തിലെ ക്ഷേത്രങ്ങളുടേയും ദൈവാലയങ്ങളുടെയും ശില്‌പശൈലിയും രൂപഘടനയും ഏതാണ്ട് ഒന്നു തന്നെയായിരുന്നു. മൂന്നുനോമ്പു തിരുന്നാളിന് തെക്കൻ പ്രദേശത്തുനിന്നു പുറുപ്പെട്ട ഒരു ക്രൈസ്‌തവൻ വഴിതെറ്റി ദൈവാലയമാണെന്നു കരുതി ഏറ്റുമാനൂർ ക്ഷേത്രത്തിൽ കയറുവാൻ ഇടയായി. തീണ്ടലും തൊടീലും നിലനിന്നിരുന്ന അക്കാലത്ത് ക്ഷേത്രം അശുദ്ധമാക്കി എന്നാരോപിച്ച് ക്ഷേത്രാധികാരികൾ അദ്ദേഹത്തെ പിടിച്ച് പുലിക്കൂട്ടിലടച്ചു. ഇതറിഞ്ഞ് അവിടെയെത്തിയ കുറവിലങ്ങാട്ട് ഇടവക ജനങ്ങൾ കൂടുപൊളിച്ച് തീർത്ഥാടകനെ രക്ഷിച്ച് കുറവിലങ്ങാട്ടെത്തിച്ചു. പിറ്റേന്ന് ക്ഷേത്രം വക ആനയേയും കൊണ്ട് കുറേപേർ കുറവിലങ്ങാടു പള്ളിയിലെത്തി. ആനയും ആയുധധാരികളും വരുന്നതറിഞ്ഞ് വികാരിയച്ചൻ ദൈവാലയത്തിൽ കയറി കതകടച്ച് ബലിപീഠത്തിനുമുമ്പിൽ പ്രാർത്ഥനാ നിരതനായി. ആനയുമായി വന്നവർ ആനയെക്കൊണ്ട് പ്രധാന വാതിൽ കുത്തിപ്പൊളിക്കുവാൻ ശ്രമിച്ചു. വാതിലിനിടയിൽ കുരുങ്ങിപ്പോയ ആനയുടെ കൊമ്പ് വലിച്ചൂരാൻ കഴിയാതെ ആന അലറി നിലവിളിച്ചു. പള്ളിയകത്തേയ്ക്ക് നോക്കിയവർ കണ്ടത് അൾത്താരയിലേക്ക് കൈകൾ വിരിച്ച് മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുന്ന വികാരിയച്ചനെയാണ്. പുറത്തുനിന്നവരുടെ അഭ്യർത്ഥന മാനിച്ച് പള്ളിയകത്ത് നിന്ന് അച്ചൻ പുറത്തെത്തി പ്രാർത്ഥിച്ച് ആനയുടെ കൊമ്പിൽ തലോടുകയും കൊമ്പ് ഊരിപ്പോരുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. അതിനുശേഷമാണ് മൂന്നുനോമ്പു തിരുന്നാളിൻ്റെ പ്രധാന ദിവസമായ ചൊവ്വാഴ്ചത്തെ പ്രദക്ഷിണത്തോടൊപ്പം ആനകളെ എഴുന്നള്ളിച്ചു തുടങ്ങിയത്. മൂന്നു നോമ്പു തിരുന്നാളിലെ നേർച്ചകളിലൊന്നാണ് ആനവായിൽ ചക്കര.
ജർമ്മനിയിലെ ബോഹുമിൽ നിർമ്മിച്ച് ഹാംബർ വഴി 1911 ൽ കുറവിലങ്ങാട്ടുകൊണ്ടുവന്ന് ചെറിയപള്ളിയോട് ചേർന്നുള്ള മണിമാളികയിൽ സ്ഥാപിച്ചിട്ടുള്ള ഏഷ്യയിലെ ഏറ്റവും വലിയ മൂന്നു മണികളും, 1647 ൽ പോർച്ചുഗലിൽനിന്നും കൊണ്ടുവന്ന ഇപ്പോൾ വലിയ പള്ളിയുടെ ഗോപുരങ്ങൾക്ക് പിന്നിലായി സ്ഥാപിച്ചിട്ടുള്ള പോർച്ചുഗീസ് മണിയും, തച്ചുശാസ്ത്രത്തിൻ്റെ വിസ്‌മയമായി ഇന്നും നിലനിൽക്കുന്ന 8 പേർക്ക് ഒരേസമയം ഇരുന്ന് തേങ്ങചുരണ്ടാവുന്നതും അടുപ്പിച്ചുവച്ചാൽ ഒറ്റത്തടിയായി സൂക്ഷിക്കാവുന്നതുമായ ഒറ്റത്തടിയിൽ കൂട്ടിയോജിപ്പൊന്നുമില്ലാതെ തീർത്ത 8 ചിരവകളുടെ കൂട്ടവും ആരെയും ആകർഷിക്കുന്നതാണ്.
കുറവിലങ്ങാടിനും സമീപപ്രദേശങ്ങൾക്കുമുണ്ടായ ബഹുമുഖ വികസനത്തിന് ദേവമാതാ കോളേജിൻ്റെ സാന്നിദ്ധ്യം പുതിയ മാനങ്ങൾ നൽകി. കുറവിലങ്ങാട്ടെയും സമീപ പ്രദേശങ്ങളിലേയും എന്നല്ല, കേരളത്തിലെ പലഭാഗത്തുനിന്നുമുള്ള വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഊർജ്ജമായി കുറവിലങ്ങാട് ദേവമാതാ കോളേജ് നിലകൊള്ളുന്നു. കോളേജ് നിർമ്മാണത്തിന് കളത്തുർ ഇടവകക്കാരും അവരാൽ കഴിയുന്ന സഹായ സഹകരണങ്ങൾ നൽകിയിട്ടുണ്ട്. കോളേജിന്റെ സ്ഥാപകൻ കളത്തൂർ ഇടവകക്കാരനായ ഫാ. പോൾ ആലപ്പാട്ടാണ്. ആലപ്പാട്ട് അച്ചൻ കുറവിലങ്ങാട് പള്ളി വികാരിയായിരുന്ന കാലത്ത് സാഹസികമായിട്ടെടുത്ത ഒരു തീരുമാനത്തിന്റെ ചരിത്രസാക്ഷ്യമാണ് ദേവമാതാ കോളേജ്.
കോതനല്ലൂർ പള്ളി 2005 ജൂലൈ മൂന്നാംതിയതി മുതൽ ഫൊറോനാ പള്ളിയായി ഉയർത്തപ്പെട്ടപ്പോൾ കളത്തൂർപള്ളി, കോതനല്ലൂർ ഫൊറോനായുടെ കീഴിലായി. കന്തീശങ്ങൾ എന്നറിയപ്പെടുന്ന ഇരട്ടകളായ വി. ഗർവ്വാസീസിന്റെയും വി. പ്രോത്താസീസിന്റെയും നാമധേയത്തിലാണ് കോതനല്ലൂർ പള്ളി. മൂന്നാം നൂറ്റാണ്ടിൽ ഇറ്റലിയിലെ മിലാൻ പട്ടണത്തിൽ ജനിച്ച ഇരട്ട സഹോദരന്മാരാണ് ഗർവ്വാസീസും പ്രോത്താസീസും. ക്രിസ്‌തുമതം ഉപേക്ഷിക്കുവാൻ തയ്യാറാകാത്തതിനാൽ ക്രിസ്‌തുമത വിരോധിയായ റോമൻ ഗവർണർ ഇവരെ ക്രൂരമായ വിധത്തിൽ മരണശിക്ഷയ്ക്ക് വിധേയരാക്കുകയും അവർ രക്തസാക്ഷികളായിത്തീരുകയും ചെയ്തു.
എ. ഡി. 826 ൽ സ്ഥാപിതമായ കോതനല്ലൂർ പള്ളിയിൽ മിലാൻ അതിരൂപതാ വികാരിജനറാളിൻ്റെ ആധികാരിക രേഖയോടുകൂടിയ കന്തീശങ്ങളുടെ തിരുശേഷിപ്പ് പരസ്യ വണക്കത്തിനായി പ്രതിഷ്‌ഠിച്ചിട്ടുണ്ട്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നും ധാരാളം തീർത്ഥാടകർ ഇവിട് വന്ന് കന്തീശങ്ങളുടെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്നു. ഇവരുടെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിച്ച മക്കളില്ലാതെ മനക്ലേശം അനുഭവിച്ചുകൊണ്ടിരുന്ന അനേകം ദമ്പതികൾക്ക് കുഞ്ഞുങ്ങളെ ലഭിച്ച വിവിധ അനുഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എല്ലാ വർഷവും ജൂൺ 19-ാം തീയതി തോറും ഇവിടെ നടത്തിപ്പോന്നിരുന്ന കന്തീശങ്ങളുടെ തിരുനാൾ ഇനിമുതൽ ജൂൺമാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ആഘോഷിക്കുന്നത്. ഇടവകയിൽനിന്നും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള ധാരാളം ഇരട്ട സഹോദരങ്ങൾ ഈ ഇരട്ട വിശുദ്ധന്മാരുടെ തിരുന്നാളിൽ സംബന്ധിക്കുവാൻ അന്നേദിവസം ഈ തീർത്ഥാടന കേന്ദ്രത്തിൽ വന്നെത്തുന്നു എന്നത് പെരുന്നാളിൻ്റെ ഒരു പ്രത്യേകതയാണ്. ഡിസംബർ 25 മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിൽ ഉണ്ണിയീശോയുടെ ഛേദനാചാരത്തിരുന്നാളും ഈ പള്ളിയിൽ ആഘോഷിക്കുന്നു.