- Home
- About Us
- Chapels
Chapels
പള്ളിയുടെ നാല് ഭാഗങ്ങളിലായി 5 കുരിശുപള്ളികൾ നിലവിലുണ്ട്.
St. Reetha's Chapel
നമ്മുടെ പള്ളിയ്ക്ക് ആദ്യമായി ഒരു കുരിശുപള്ളി ഉണ്ടായത് 1924 ൽ ചങ്ങനാശ്ശേരി ആഗസ്തി അച്ചന്റെ കാലത്താണ്.പള്ളിയുടെ പടിഞ്ഞാറുഭാഗത്ത് തറപ്പുതൊട്ടിയിൽ തോമ്മാച്ചേട്ടൻ നൽകിയ സ്ഥലത്ത് വിശുദ്ധ റീത്താ പുണ്യവതിയുടെ നാമത്തിൽ സ്ഥാപിച്ച കുരിശുപള്ളി പിന്നീട് 1969 ൽ മാത്യു മാമ്പഴക്കുന്നേലച്ചന്റെ കാലത്ത് കൂടുതൽ സൗകര്യാർത്ഥംകളത്തൂർ - കോതനല്ലൂർ റോഡിനോടു ചേർന്ന് മുതിരക്കാലായിൽ തൊമ്മൻ നൽകിയ സ്ഥലത്തേക്ക്മാറ്റി സ്ഥാപിക്കുകയുണ്ടായി. പള്ളിയിലെ പ്രധാന തിരുനാളുകളായ വി.സെബസ്ത്യാനോസിന്റെയും പരിശുദ്ധ മാതാവിന്റെയും തിരുനാളിന് പള്ളിയിൽ നിന്നുള്ള പ്രധാന പ്രദക്ഷിണം റീത്താ കപ്പേളയിലേക്ക് നടത്തിവരുന്നു.
St. Antony's Chapel
1936 ൽ ബഹു. ഒാണംകുളത്തിലച്ചന്റെ കാലത്താണ് പള്ളിയുടെ വടക്കുഭാഗത്ത് മുണ്ടുവേലി കുഞ്ഞേട്ടൻ നൽകിയ സ്ഥലത്ത് സെന്റ് ആന്റണീസിന്റെ നാമത്തിൽ ഒരു കുരിശുപള്ളി സ്ഥാപിതമായത്. നമ്മുടെ പ്രധാന തിരുനാളിന് പള്ളിയിലേക്കുള്ള പ്രദക്ഷിണങ്ങളിലൊന്ന്അവിടെ നിന്നാണ് പുറപ്പെടുന്നത്.
St George's Chapel
1981 ൽ ഫാ.സെബാസ്റ്റ്യൻ പെരുവേലിൽ വികാര യ ാ യ ി ര ു ന്ന കാലത്താണ് പള്ളിയുടെ തെക്കുഭാഗത്ത് കുരിശുപള്ളി സ്ഥാപിതമായത്. മുരിക്കുനിൽക്കുംകാലായിൽ വർക്കി നൽകിയ സ്ഥലത്ത് വിശുദ്ധ ഗ ീ വ ർ ഗ ീ സ ്സ ഹ ദ ാ യ ു െട നാ മധേയത്തിലുള്ള ഇൗ കുരിശുപള്ളിയിൽ നിന്നും ആണ്ടുതോറും പ്രധാന തിരുനാളിന് ഭക്തി നിർഭരമായ പ്രദക്ഷിണം തലപ്പള്ളിയിലേക്ക് നടത്തിവരുന്നു.
St. Jude Chapel
ബഹു. പോൾ പഴയമ്പള്ളി അച്ചന്റെ കാലത്ത് പള്ളിയുടെ കിഴക്കുഭാഗത്ത് പൊട്ടനാട്ട് ഒൗസേപ്പച്ചൻ നൽകിയ സ്ഥലത്താണ് ഇൗകുരിശുപള്ളി സ്ഥിതി ചെയ്യുന്നത്. 1995 നവംർ 16 ന് കല്ലിടീൽ കർമ്മം നടത്തിയ പള്ളിയുടെ വെഞ്ചരിപ്പ് 1996 ഒക്ടോ ർ 28 ന് നടക്കുകയുണ്ടായി. എല്ലാ ആദ്യവെള്ളിയാഴ്ചയും ഇവിടെ വി. യൂദാ തദേവൂസിന്റെ നൊവേന നടന്നുവരുന്നു. ഉദ്ദിഷ്ട കാര്യങ്ങൾ സാധിച്ചതിനുള്ള ഉപകാര സ്മരണകളുമായി ധാരാളം ആളുകൾ ഇവിടെ എത്തിച്ചേരുന്നു. എല്ലാവർഷവും ഇവിടെ നടത്തുന്ന 10 ദിവസത്തെ വിശുദ്ധന്റെ നൊവേനയും തിരുനാളും ഏറ്റുനടത്തുവാൻ വിശ്വാസികളുടെ തിരക്കാണ്.
St. Sebastian’s Chapel
പള്ളിയുടെ വടക്കുഭാഗത്തുതന്നെ രണ്ട് പ്രധാനപ്പെട്ട വഴിക ൾ സന്ധിക്ക ുന്ന കണി േയാട ിക്ക ൽ കവലയ ിൽ ഒരു കുരിശുപള്ളി കൂടി പണിയണമെന്നുള്ള ആ പ്രദേശത്തെ ആൾക്കാരുടെ ആഗ്രഹ പ്രകാരം ബഹു. പെരുവേലിൽ അച്ചന്റെ കാലത്ത്പേങ്ങാട്ടുചാലിൽ ഒൗസേപ്പച്ചനിൽ നിന്നും സ്ഥലം വാങ്ങുകയും ബഹു. വെട്ടുവഴി അച്ചന്റെ കാലത്ത് കുരിശുപള്ളി പണി ആരംഭിക്കുകയും ചെയ്തു. ബ ഹു. തോമസ് വടക്കുമുകളേൽ അച്ചന്റെ കാലത്ത് പണി പൂർത്തീകരിച്ച സെന്റ്സെബാസ്റ്റ്യന്റെ നാമധേയത്തിലുള്ള ഇൗ കുരിശുപള്ളിയുടെ വെഞ്ചരിപ്പുകർമ്മം 1991ഡിസംബർ 13-ാം തീയതി ബഹു. ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവ് നിർവ്വഹിച്ചു.