“ഭാരതമേ നിന്റെ രക്ഷ നിൻ്റെ സന്താനങ്ങളിൽ’ എന്ന ലിയോ 13-ാമൻ മാർപാപ്പയുടെ പ്രവചനം ആദർശ വാക്യമായി സ്വീകരിച്ച് ലോകമെമ്പാടും പ്രേക്ഷിതപ്രവർത്തനം നടത്തിവരുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അല്മായ ഭക്തസംഘടനയാണ് ചെറുപുഷ്പ മിഷൻലീഗ് അഥവാ CML. ഭരണങ്ങാനത്തെ പുണ്യ ഭൂമിയിൽ ബഹു. മാലിപ്പറമ്പിലച്ചനും കുഞ്ഞേട്ടനും പരിപാലിച്ചു വളർത്തിയ മിഷൻലീഗ് ഇന്ന് സപ്തതിയും പിന്നിട്ട് മുന്നേറുകയാണ്. പ്രേക്ഷിതപ്രവർത്തനം, വ്യക്തിത്വവികസനം, ദൈവവിളി പ്രോത്സാഹനം എന്നിവയാണ് ഇൗ സംഘടനയുടെ ലക്ഷ്യങ്ങൾ. ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ മുതൽ ഏതു പ്രായത്തിലുള്ള ക്രൈസ്തവർക്കും ഈ സംഘടനയിൽ അംഗമാകാൻ സാധിക്കും. ബഹു.വികാരിയച്ചന്റെയും സിസ്റ്റേഴ്സിന്റെയും അദ്ധ്യാപകരുടെയും മേൽനോട്ടത്തിൽ നമ്മുടെ ഇടവകയിലെ 230 കുട്ടികൾ ഇതിൽ പ്രവർത്തിച്ചുവരുന്നു. ഇടവകയിലെ ഭവനങ്ങൾ സന്ദർശിക്കുക, കാത്തോലിക്ക പ്രസിദ്ധീകരണങ്ങൾ പ്രചരിപ്പിക്കുക, ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുക അൾത്താര ശുശ്രൂഷയിൽ ഏർപ്പെടുക, രോഗി സന്ദർശനം നടത്തുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങൽ സംഘടന നടത്തിവരുന്നു. 7 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞ് മാനുവൽ ബുക്ക് പൂരിപ്പിക്കുന്നതിൽ അംഗങ്ങൾ സജീവ തൽപരരാണ്. മേഖലയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളായി നടത്തിവരുന്ന എയ്ഞ്ചൽ മീറ്റ്, അൽഫോൻസാ തീർത്ഥാടനം, അനാഥാലയ സന്ദർശനം തുടങ്ങിയവയിൽ നമ്മുടെ കുഞ്ഞുമിഷനറിമാർ ഭക്തിപൂർവ്വം പങ്കെടുക്കുന്നു. പ്രേക്ഷിത പ്രവർത്തനത്തിനായുള്ള ധനശേഖരണാർത്ഥം കാർഷികപ്പിരിവ്, ക്രിസ്തുമസ്സ് ട്രീ, തിരുനാൾ സ്റ്റാൾ എന്നിവയും നടത്തിവരുന്നു. ഒരു വൈദിക മേലദ്ധ്യക്ഷനെയും ധാരാളം വൈദികരെയും അതിലേറെ അർപ്പിതരെയും തിരുസഭയ്ക്ക് സംഭാവന ചെയ്യുവാൻ നമ്മുടെ ഇടവകയിലെ ചെറുപുഷ്പ മിഷൻ ലീഗിന് കഴിഞ്ഞിട്ടുണ്ട് എന്നതിൽ നമുക്ക് ദൈവത്തിന് നന്ദി പറയാം.”
"ഭാരതമേ നിൻ രക്ഷ നിൻ മക്കളിൽ"
Pope Leo XIII"തിരുമനസ് നിറവേറ്റുന്നതിലും അവിടുന്ന് നിർത്തിയിരിക്കുന്നിടത്ത് സ്ഥിതിചെയ്യുന്നതിലുമാണ് പുണ്യപൂർണ്ണത അടങ്ങിയിരിക്കുന്നത്"
St. Little Flower