സഭയുടെയും സമൂഹത്തിന്റെയും സമ്പത്തും പ്രതീക്ഷയുമായ യുവജനങ്ങളെ ക്രിസ്തീയ ചൈതന്യത്തിൽ വളർത്തിയെടുക്കാൻ സഹായിക്കുന്ന സംഘടനയാണ് എസ്.എം.വൈ.എം. ഇടവകയിലൂടെ ലോകത്തെ നവീകരിക്കുക എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന ഇൗ സംഘടനവഴി പ്രാർത്ഥനാ ചൈതന്യവും സദാത്മകതയും ത്യാഗസന്നദ്ധതയും നീതിബോധവും ക്രിസ്തീയ ധീരതയുമുള്ള യുവജനങ്ങൾക്ക് രൂപം നൽകാൻ സാധിക്കുന്നു. വിവിധ സെമിനാറുകൾ, ശ്രമദാനം, ക്യാമ്പുകൾഎന്നിവയിലൂടെ യുവജനങ്ങൾ നമ്മുടെ ഇടവകയിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ നിസ്തുലമാണ്. എല്ലാ വർഷവും തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന പ്രദക്ഷിണം ക്രിസ്തുമസിനോട് ചേർന്നുള്ള പുൽക്കൂട്, കരോൾഗാനങ്ങൾ, ഭവനസന്ദർശനം തുടങ്ങിയവയിലെല്ലാം യുവജനങ്ങളുടെ അർപ്പണ മനോഭാവവും ആത്മാർത്ഥയും ഏവരെയും ആകർഷിക്കുന്നതാണ്