ദൈവാലയത്തിൽ നടത്തപ്പെടുന്ന ആരാധന ക്രമങ്ങളുടെ ശുശ്രൂഷകരാണ് അൾത്താര ബാലന്മാർ. ദൈവാലയത്തിൽ മാലാഖമാരുടെ സ്ഥാനം അലങ്കരിക്കുന്ന ഇവർ ആരാധനക്രമ ജീവിതം സജീവമാക്കുന്നതിൽ സുപ്രധാനപങ്കുവഹിക്കുന്നു. പള്ളിയിലെ എല്ലാ കാര്യങ്ങളിലും അൾത്താരബാലൻമാരുടെ സാന്നിദ്ധ്യം പ്രകടമാണ്. ആദ്യകുർബാന സ്വീകരണം കഴിഞ്ഞ സ്വാഭാവശുദ്ധിയും ദൈവഭക്തിയുമുള്ള ബാലൻമാരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് നമ്മുടെ ഇടവകയിൽ അൾത്താരബാലസഖ്യം രൂപീകരിച്ചിരിക്കുന്നത്. ഇന്ന് അമ്പതോളം കുട്ടികൾ ഇൗ സംഘടന യിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. ബഹുമാനപ്പെട്ട വികാരിയച്ചന്റെ നേതൃത്വത്തിൽ യോഗങ്ങൾ ചേരുകയും അവർക്കുവേണ്ട തിരുത്തലുകളും ആത്മീയനിർദ്ദേശങ്ങളും നൽകി വരികയും ചെയ്യുന്നു. ഒാരോ കുട്ടിയും ബലിയർപ്പണത്തിനുമുമ്പായി തങ്ങളുടെ വായനാഭാഗങ്ങൾ വായിച്ചു പരിശീലിക്കുകയും വിശുദ്ധ കുർബ്ബാനയിൽ തീക്ഷ്ണതയോടെ പങ്കെടുക്കുകയും ചെയ്യുന്നു.