ST.MARY'S CHRUCH KALATHOOR

Sunday School

Sunday School

ബഹു. ചങ്ങനാശ്ശേരി ആഗസ്തി അച്ചന്റെ കാലത്താണ് പള്ളിയിൽ സൺഡേ സ്കൂൾ ആരംഭിച്ചത്. ശനിയാഴ്ച തോറും കുർബ്ബാനയ്ക്കുശേഷം അച്ചൻ തന്നെ ക്ലാസുകൾ എടുത്തുപോന്നു. സൺഡേ സ്കൂളിൽ നാലാം ക്ലാസ് പാസ്സാകാതെ വിവാഹം നടത്തി കൊടുക്കുകയില്ല എന്ന കൽപ്പന പള്ളിയിൽ വായിച്ചതോടെ കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും പള്ളിയിലെ സ്ഥലം അപര്യാപ്തമാവുകയും ചെയ്തപ്പോൾ 1946 ജനുവരി 27-ാം തീയതി ആലപ്പാട്ട് മത്തായി കത്തനാരുടെ കാലത്ത് കാണക്കാരിയിലും പള്ളിയുടെ വടക്കുഭാഗത്ത് മുണ്ടുവേലിയിലും ഒാരോ വേദപാഠ കളരികൾ ആരംഭിച്ചു. കാലക്രമത്തിൽ കളരികൾ നിർത്തലാക്കി പള്ളിവക എൽ.പി., യു.പി. സ്കൂളുകളിൽ ഞായറാഴ്ചതോറും സൺഡേ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ 1 മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിശ്വാസ പരിശീലന ക്ലാസ്സുകളിൽ ഇൗ ഇടവകയിലെ 320 കുട്ടികൾ മതപഠനം നടത്തിവരുന്നു. ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്ത് നിത്യജീവന്റെ ഭാഗഭാക്കുകളാക്കി കൈ്രസ്തവജീവിതത്തിന്റെ പൂർണ്ണതയിലേയ്ക്ക് കുട്ടികളെ നയിക്കുകയെന്ന ലക്ഷ്യത്തോടെ കൈ്രസ്തവ പ്രബോധനങ്ങൾ പഠിപ്പിച്ച് കാലാകാലങ്ങളായി നമ്മുടെ ഇടവകയിൽ ആത്മീയ വെളിച്ചം പകർന്നു തരുന്ന സൺഡെ സ്കൂൾ അദ്ധ്യാപകരുടെ നിസ്വാർത്ഥമായ സേവനം വിലമതിക്കാനാവാത്തതാണ്.

Head Master

Mr. Bilas Joseph

Kallumkal
Staff Secretary

Ms. Annie Rose Sebastian

Kaduvakuzhy
Librarian

Ms. Raji Joji

Pazhoothadathil

Teaching Staff

  • Sr. Deepthi SABS
  • Ms. Neema Thomas Thadathil
  • Ms. Jency Joshy Kalathara
  • Sr. Roseena SABS
  • Sr. Lincy SABS
  • Mr. George K J Kottepparambil Koovakkattil
  • Mr. Sunish Mathew Kallamullil
  • Mr. Jesvin Joseph Kalathirettu
  • Mr. Joshy Sebastian Kalathara
  • Mr. George Thomas Parathanathu
  • Mr. Saji Joseph Vattamattathil
  • Mr. Thomas N J Thazhathuparekunnel
  • Mr. Rony George Kaithamattathil