





‘പള്ളിയ്ക്ക് ഒരു പള്ളിക്കൂടം’ എന്ന വിശുദ്ധ ചാവറ കുര്യാക്കോസച്ചന്റെ ഉത്ബോധനം ഉൾക്കൊണ്ടുകൊണ്ട് അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം എല്ലാവരിലും എത്തിക്കുവാനുള്ള ആഗ്രഹത്തിന്റെ ഫലമായി ബഹു. ജോസഫ് ഒാണംകുളത്തിലച്ചന്റെ കാലത്താണ് ഒരു സ്കൂളിനു വേണ്ടിയുള്ള ശ്രമം ആരംഭിച്ചത്...

വിദ്യാഭ്യാസ ഇൻസ്പെക്ടറുടെ നിർദ്ദേശ പ്രകാരം ഒരു പൈ്രമറി സ്കൂൾ കൂടി തുടങ്ങുവാനുള്ള അനുവാദത്തിന് അപേക്ഷിക്കുകയും 1949 ജൂൺ 16ന് അനുവാദം കിട്ടിയതനുസരിച്ച് എൽ.പി. സ്കൂൾ കൂടിആരംഭിക്കുകയും ചെയ്തു.

ബഹു. ചങ്ങനാശ്ശേരി ആഗസ്തി അച്ചന്റെ കാലത്താണ് പള്ളിയിൽ സൺഡേ സ്കൂൾ ആരംഭിച്ചത്...

2009 – 2015 കാലഘട്ടത്തിൽ വികാരിയായിരുന്നു ബഹു. ജോർജ്ജ് മണ്ണൂക്കുശുമ്പിൽ അച്ചന്റെ അചഞ്ചലമായ നിശ്ചയദാർഢ്യവും വീരോചിതമായ ത്യാഗവുമാണ് മനോഹരമായ ഒരു മതപഠന ഹാളും പണി തീർക്കുന്നതിന് സഹായകമായത്.

ഇടവക വികാരിയുടെ താമസത്തിനും കാര്യാലയത്തിനുമായി പണിതീർത്തിട്ടുള്ളതാണ് പള്ളിമേട (Presbytery). ഇടവകാംഗങ്ങൾക്ക് വൈദികരെ കാണുന്നതിനും ആത്മീയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള ഒരു പ്രധാന കേന്ദ്രമാണിത്.
ഇടവകയുടെ സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങൾ പരിഗണിച്ച് നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സാണ് ഇത്. പ്രാദേശിക വ്യാപാരങ്ങൾക്ക് പിന്തുണ നൽകുകയും ഇടവകയ്ക്ക് സ്ഥിരമായ വരുമാന മാർഗം സൃഷ്ടിക്കുകയും ചെയ്യുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു.
ചെറിയ പരിപാടികൾ, യോഗങ്ങൾ, മതപഠന ക്ലാസുകൾ എന്നിവ ലളിതമായും ചെലവ് കുറഞ്ഞ രീതിയിലും നടത്തുന്നതിനായി നിർമ്മിച്ച ഹാളാണ് മിനി ഓഡിറ്റോറിയം. ഇടവകാംഗങ്ങൾക്ക് സാമ്പത്തികഭാരം കൂടാതെ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് സഹായിക്കുന്നു.
സൗകര്യപ്രദവും ക്രമബദ്ധവുമായ അന്തരീക്ഷത്തിൽ കുടുംബ സംഗമങ്ങൾ, ക്ലാസ് പ്രവർത്തനങ്ങൾ, ചെറുകിട സാമൂഹിക പരിപാടികൾ എന്നിവ നടത്തുന്നതിനുള്ള പ്രായോഗിക വേദിയായാണ് ഇത് ഉപയോഗിക്കുന്നത്.