ST.MARY'S CHRUCH KALATHOOR

Attractions

The Evangelists

St. Luke

ST. LUKE (ലൂക്കാ)

ലൂക്കാ സുവിശേഷകനെയും കാളയെയുമാണ് പ്രധാന വാതിലിനു മുകളിലുള്ള രൂപക്കൂടിൽ പ്രതിനിധാനം ചെയ്തിരിക്കുന്നത്. ലൂക്കായുടെ സുവിശേഷം ആരംഭിക്കുന്നത് ജറുസലേം ദേവാലയത്തിലെ സക്കറിയായുടെ ബലിയർപ്പണത്തിൽ നിന്നാണ്.

St. Mathew

ST. MATHEW (മത്തായി)

മത്തായി സുവിശേഷകനോടു ചേർന്നു മനുഷ്യതുല്യമായ മുഖത്തോടുകൂടിയ മാലാഖയെ കൊടുത്തിരിക്കുന്നു. ഈശോയായിരുന്നു യഹൂദജനം പ്രതീക്ഷിച്ചിരുന്ന മിശിഹായെന്നു അവരെ ബോധ്യപ്പെടുത്തുവാനായി മത്തായി ശ്ലീഹാ സുവിശേഷത്തിൽ പ്രത്യേകം എടുത്തുകാണിക്കുന്നു.

St. Mark

ST. MARK (മർക്കോസ്)

മർക്കോസ് സുവിശേഷകനോപ്പം സിംഹത്തിന്റെ രൂപമാണുള്ളത്. ഗർജ്ജിക്കുന്ന സിംഹം ദൈവവികസവരമാണ് മർക്കോസിന്റെ സുവിശേഷം. സ്നാപകയോഹന്നാന്റെ മരുഭൂമിയിലെ പ്രസംഗം ഇതിനു തെളിവാണ്.

St. John

ST. JOHN (യോഹന്നാൻ)

യോഹന്നാൻ സുവിശേഷകന്മാരിലും ഒരു വ്യത്യസ്തനാണ്. കഴുകനെപ്പോലെ ആകാശത്തിൽ ഏറ്റവും ഉയരത്തിൽ പറക്കുന്ന കഴുകൻ സുവിശേഷത്തിന്റെ പ്രതീകമായി.

Sacred Symbols & Relics

Descending Dove

The Descending Dove

ബേമ്മയുടെ മുകൾഭാഗത്ത് പറന്നിറങ്ങുന്ന പ്രാവിൻ്റെ രൂപം സ്ഥാപിച്ചിരിക്കുന്നു. ജ്ഞാനസ്നാനസമയത്ത് ഈശോയുടെമേൽ പറന്നിറങ്ങിയ പരിശുദ്ധാത്മാവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. വചന പ്രഘോഷണവേദിയിൽ നിൽക്കുന്ന പുരോഹിതൻ്റെയും വിശ്വാസികളുടെയും ഹൃദയങ്ങളെ ജ്വലിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്.

Jesus Footstep Stone

Stone touched by Jesus

ഈശോയുടെ പാദസ്പർശമേറ്റ കല്ല് ഇന്ന് ഒരു അമൂല്യനിധിയായി കളത്തൂർ പള്ളിയിൽ വലതു പാർശ്വത്തിലുള്ള അൾത്താരയിൽ സ്ഥാപിച്ചിരിക്കുന്നു. ജറുസലേമിലെ ഒലിവുമലയിലേക്കുള്ള ഇടവഴിയിൽ നിന്നാണ് ഈ വിശുദ്ധ അവശിഷ്ടം ലഭിച്ചത്.

Marthoma Cross

Marthoma Kurishu

ദേവാലയത്തിന് മുകളിൽ ഒരു മാർത്തോമ്മാക്കുриശ് സ്ഥാപിച്ചിരിക്കുന്നു. ഇത് സഭയുടെ പാരമ്പര്യത്തെയും തനിമയെയും സംസ്കാരിക പശ്ചാത്തലത്തേയും പ്രകാശിപ്പിക്കുന്നു. ഇടവക ജനത്തിന് സമാധാനത്തിന്റെയും ശാന്തിയുടെയും പ്രത്യാശയുടെയും പ്രതീകമാണിത്.

Risen Christ

Risen Christ

ഉയിർത്തെഴുന്നേറ്റ ഈശോയുടെ രൂപം മദ്ബഹയിൽ സ്ഥാപിച്ചിരിക്കുന്നു. ഉയിർത്തെഴുന്നേറ്റ കർത്താവ് ശിഷ്യന്മാർക്കു നൽകിയ സാക്ഷ്യത്തെയാണിതു സൂചിപ്പിക്കുന്നത്. ഉത്ഥിതനായ മിശിഹായാണു പരിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്നത്.

Feast Rituals & Traditions

Thamukku Nercha

Thamukku (തമുക്ക് നേർച്ച)

കളത്തൂർ പള്ളിയുടെ ആരംഭകാലം മുതൽ തുടങ്ങിയതും ഇപ്പോഴും മുടക്കമില്ലാതെ നടത്തിവരുന്നതുമായ വളരെ പ്രസിദ്ധമായ ഒരു നേർച്ചയാണ് തമുക്കുനേർച്ച. ഈ നേർച്ചയുടെ ആരംഭത്തേപ്പറ്റി പല ഐതിഹ്യങ്ങളും നിലവിലുണ്ട്.

1873-ലെ ഒരു ദുഃഖശനിയാഴ്ച ദിവസം കളത്തൂർ ഗ്രാമത്തിൽ നടന്ന ചില ചരിത്രപരമായ സംഭവങ്ങളുമായി ഈ നേർച്ച ബന്ധപ്പെട്ടിരിക്കുന്നു. അക്കാലത്ത് മാനസിംഗ് എന്ന പോലീസ് സൂപ്രണ്ടിന്റെ ക്രൂരമായ പീഡനങ്ങളിൽ നിന്നും കളത്തൂരുകാരായ ക്രിസ്ത്യാനികൾക്ക് നേരിടേണ്ടിവന്ന പ്രയാസങ്ങളിൽനിന്ന് മോചനം ലഭിക്കുന്നതിനുവേണ്ടിയാണ് ഈ നേർച്ച ആരംഭിച്ചതെന്ന് പറയപ്പെടുന്നു.

ഇന്ന് വലിയ നോയമ്പിന്റെ അവസാന ഞായറാഴ്ചയായ ഓശാന ഞായറാഴ്ചകളിൽ ഭക്ത്യാദരവോടെ ഇത് നടത്തിവരുന്നു. നേർച്ചയ്ക്കുവേണ്ടി ഓരോ ദമ്പതികളും നൂറ് ചെറുപഴവും മൂന്ന് നാഴി അരിവറുത്തു പൊടിച്ചതും 5 തേങ്ങ ചുരണ്ടിയതും പള്ളിയിൽ ഏൽപ്പിക്കുന്നു. ഈ നേർച്ചയിൽ പങ്കുചേരുവാൻ ജാതിമത ഭേദമന്യേ അനേകം ആളുകൾ ദൂരസ്ഥലങ്ങളിൽ നിന്നുപോലും എത്തിച്ചേരുന്നു.

Sacred Statues & Iconography

Holy Family

The Holy Family (തിരുക്കുടുംബം)

ഇടവക ഒരു കുടുംബമാണ്. ദൈവഹിതം പൂർണ്ണമായും നിറവേറ്റിയ തിരുക്കുടുംബമാണ് ഇടവക കുടുംബത്തിന്റെ ഉദാത്ത മാതൃക. തിരുക്കുടുംബം ദൈവഹിതം പാലിച്ചതുപോലെ ദൈവാരാധനയ്ക്കു വരുന്നവർ ദൈവഹിതം പാലിക്കേണ്ടവരാണെന്നു ഈ ഗ്രോട്ടോ നമ്മെ പഠിപ്പിക്കുന്നു. “നിങ്ങളിൽ വസിക്കുന്ന ദൈവാത്മാവായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടേ?” (1 കോറി. 6:19).

Samariyakari

Samariyakari (സമരിയാക്കാരി)

സിക്കാർ എന്ന സ്ഥലത്ത് യാക്കോബിന്റെ കിണറിനടുത്തിരിക്കുന്ന യേശു സമരിയാക്കാരിയോടു സംസാരിക്കുന്നു. യേശുവിന്റെ സംസാരത്തിൽ നിന്നും അവിടുന്ന് ദൈവപുത്രനാണെന്ന ബോധ്യത്തോടുകൂടി അവൾ യേശുവിനെപ്പറ്റി സംസാരിക്കുന്നു. ദേവാലയത്തിലേയ്ക്ക് വരുന്ന വ്യക്തികൾ സമരിയാക്കാരിയെപ്പോലെ വിശ്വാസത്തിൽ ആഴപ്പെടേണ്ടവരും യേശുവിനെ പ്രഘോഷിക്കേണ്ടവരുമാണ്.

St Thomas Faith

Faith of St. Thomas

മാർ തോമ്മാശ്ലീഹായെപ്പോലെ “എൻ്റെ കർത്താവേ, എൻ്റെ ദൈവമേ” എന്നു മനസ്സിൽ ഉരുവിടുകയും ആ ചൈതന്യത്തോടുകൂടി ദേവാലയത്തിൽ പ്രവേശിക്കുകയും ചെയ്യണം. ദൈവത്തെ അനുഭവിച്ചറിയണമെന്നുള്ള തീക്ഷ്ണമായ ആഗ്രഹം പ്രവേശിക്കുന്നവർക്ക് ഉണ്ടായിരിക്കണമെന്നു ഈ ദൃശ്യം നമ്മെ ഓർമ്മപ്പെടുത്തുന്നു.

Blessing Lord

The Blessing Lord

അനുഗ്രഹിച്ചു നിൽക്കുന്ന കർത്താവിൻറെ പത്തടി ഉയരമുള്ള രൂപം ദേവാലയത്തിന്റെ മുൻവശത്തുള്ള വഴിയോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്നു. "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എൻ്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം" (മത്താ. 11:28) എന്ന തിരുവചനം ഈ രൂപം നമ്മെ ഓർമിപ്പിക്കുന്നു.

Annunciation

The Annunciation (മംഗളവാർത്ത)

മംഗളവാർത്ത ശ്രവിച്ച കന്യകാമറിയം പറഞ്ഞു "ഇതാ കർത്താവിൻ്റെ ദാസി; നിൻ്റെ വാക്ക് എന്നിൽ നിറവേറട്ടെ" (ലൂക്കാ 1:38). മനുഷ്യനായി ഭൂമിയിലിറങ്ങിവരുന്ന ദൈവത്തെ ദർശിക്കുവാൻ ദേവാലയത്തിൽ പോകുന്ന മനുഷ്യന് മംഗളവാർത്ത പ്രചോദനമാണ്.

Visitation

The Visitation

పరిശുദ്ധ കന്യകാമറിയം എലിസബത്തിനെ ശുശ്രూഷിക്കുവാൻ ചെല്ലുന്നു. ദൈവാനുഗ്രഹം പ്രാപിക്കുന്നവർ ദൈവം നൽകിയ അനുഗ്രഹങ്ങൾ ഓർത്ത് ദൈവത്തെ മഹത്വപ്പെടുത്തിയും സഹോദരങ്ങൾക്ക് ശുശ്രൂഷ ചെയ്തും ജീവിക്കേണ്ടവരാണെന്ന് ഈ ഗ്രോട്ടോ ഓർമ്മപ്പെടുത്തുന്നു.

Sacred Spaces & Artworks

Mariyan Grotto

Mariyan Grotto

1986 ൽ ബഹുമാനപ്പെട്ട വെട്ടുവഴിയിൽ എമ്മാനുവേൽ അച്ചൻ വികാരിയായിരുന്ന കാലത്ത് മാതാവിന്റെ തിരുസ്വരൂപം സ്ഥാപിക്കുകയുണ്ടായി. പിന്നീട് 2004-ൽ പ്രകൃതിയാൽ രൂപപ്പെടുത്തിയെടുത്ത ഉരുളൻ കല്ലുകളാൽ അതിമനോഹരമായ ഈ ഗ്രോട്ടോ പണികഴിപ്പിച്ചു. ഈ വഴി കടന്നുപോകുന്നവർ ഒരു നിമിഷം പരിശുദ്ധ മാതാവിനെ വണങ്ങി പോകുന്നത് ഹൃദ്യമായ കാഴ്ചയാണ്.

Kalkkurishu

Kalkkurishu (കൽക്കുരിശ്)

ദൈവാലയത്തിൻ്റെ മുൻവശത്തെ കൽക്കുരിശ് മാർത്തോമ്മാ ക്രിസ്‌ത്യാനികളുടെ പൈതൃകത്തിൻ്റെ ഭാഗമാണ്. ഭാരതീയ പാരമ്പര്യമനുസരിച്ച് കല്ല് അനശ്വരത്തിൻ്റെയും ദൈവികതയുടെയും ചിഹ്നമാണ്. സന്ധ്യാസമയത്ത് കൽവിളക്കുകളിൽ തിരികൾ തെളിക്കുന്നത് ആദിമ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നു.

Way of the Cross

Mural Paintings

ഭിത്തിയിൽ കർത്താവിന്റെ പീഡാനുസഹനത്തെയും കുരിശുമരണത്തെയും അനുസ്മരിപ്പിക്കുന്ന കുരിശിന്റെ വഴിയുടെ മ്യൂറൽ പെയിന്റിംഗുകൾ ചിത്രീകരിച്ചിരിക്കുന്നു. വാസ്തുവിദ്യാ പഠനമനുസരിച്ച് മ്യൂറൽ പെയിന്റിംഗിൽ കുരിശിന്റെ വഴി ലോകത്തിലാദ്യമായി ഇവിടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

Holy Family

The Holy Family

നാം ഓരോരുത്തരും ദൈവഭവനങ്ങളാണെന്നും അതിനു യോജിച്ച പ്രവൃത്തികൾ അനുവർത്തിക്കേണ്ടവരാണെന്നും തിരുക്കുടുംബം ഉദ്ബോധിപ്പിക്കുന്നു. "നിങ്ങളിൽ വസിക്കുന്ന ദൈവാത്മാവായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടേ?" (1 കോറി. 6:19).

Theologians

Jesus & Theologians

“ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്നു നിങ്ങൾ അറിയുന്നില്ലേ” (ലൂക്കാ 2:49). ബാലനായ ഈശോ വേദശാസ്ത്രികൾക്കു വചനം പങ്കുവയ്ക്കുന്ന ദൃശ്യം ബേമ്മയിലെ വായനപീഠത്തിൽ ദൈവവചനം പങ്കുവയ്ക്കപ്പെടുന്നുവെന്നും അത് സ്വീകരിക്കുന്നവർ ദൈവഹിതമനുസരിച്ച് ജീവിക്കണമെന്നും പഠിപ്പിക്കുന്നു.

Aaradhana Kramam

Aaradhana Kramam

മംഗളവാർത്താക്കാലം മുതൽ അവസാന കാലഘട്ടമായ പള്ളിക്കൂദാശക്കാലം വരെ ആരാധനാക്രമകാലങ്ങളെ ക്രമമായി ചിത്രീകരിച്ചിരിക്കുന്നു. ഈശോയുടെ മനുഷ്യാവതാരം മുതൽ രണ്ടാമത്തെ ആഗമനം വരെയുള്ള മിശിഹാസംഭവം ഇതിൽ സമഗ്രമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Church Facilities & Liturgical Spaces

Bema

Bema (വചനവേദി)

ബേമ്മയിലാണ് വചനശുശ്രൂഷ പരികർമ്മം ചെയ്യുന്നത്. സ്നാപകയോഹന്നാൻ ഈശോയെ ലോകത്തിനു കാണിച്ചു കൊടുത്തതുപോലെ ഇന്നു വചനവേദിയിൽ ഈശോയെ ലോകത്തിനു കാണിച്ചു കൊടുക്കുന്നു. ഈശോ പ്രസംഗിച്ച അതേ വാക്കുകൾ സുവിശേഷ പ്രഘോഷണത്തിലൂടെ നാം കേൾക്കുന്നു.

Sacristy

Sacristy (സക്രാരി)

അൾത്താരയുടെ നടുഭാഗത്ത് ദൈവത്തിന്റെ സിംഹാസനമായ സക്രാരി സ്ഥിതിചെയ്യുന്നു. സക്രാരി ദൈവാലയത്തിലെ നിരന്തരമായ ദൈവസാന്നിദ്ധ്യത്തിന്റെ പ്രതീകം കൂടിയാണ്. പഴയ കാലങ്ങളിൽ ബലിക്കല്ലിനടിയിലാണ് സക്രാരികൾ സ്ഥാപിച്ചിരുന്നത്.

Busgasa

Busgasa (ബേസ്ഗസാ)

കുർബാനയ്ക്ക് വിശുദ്ധ വസ്തുക്കൾ ഒരുക്കുവാനായി മദ്ബഹയുടെ ഇരുവശങ്ങളിലും സജ്ജീകരിച്ചിരിക്കുന്ന സ്ഥലമാണ് ബേസ്ഗസാ. ഇവിടെ നിന്നും അപ്പവും വീഞ്ഞും പുരോഹിതൻ അൾത്താരയിലേക്ക് സംവഹിക്കുന്നത് ഈശോയുടെ പീഡാനുഭവയാത്രയെ സൂചിപ്പിക്കുന്നു.

Aanavathil

Aanavathil (ആനവാതിൽ)

പള്ളിയുടെ പ്രധാന കവാടമാണ് ആനവാതിൽ. ഇത് സ്വർഗത്തിന്റെ കവാടം തുറക്കുന്നതിന് പ്രതീകമാണ്. ഇതിനോട് ചേർന്നുള്ള കുരിശുകൾ ബാഹ്യ ലോകത്തിൻറെ അപകടങ്ങളിൽ നിന്നും ആരാധകർ സ്ലീവായാൽ സംരക്ഷിക്കപ്പെടുന്നുവെന്ന് സൂചിപ്പിക്കുന്നു.

Baptismal Font

Mammodeesa Thotti

അൾത്താരയുടെ ഇടതുവശത്ത് ക്രിസ്തീയ ജീവിതത്തിൽ നമ്മെ ജനിപ്പിക്കുന്ന മാമ്മോദീസാത്തൊട്ടി സജ്ജീകരിച്ചിരിക്കുന്നു. ആത്മീയ ജീവിതത്തിന് ജന്മം കൊടുക്കുന്ന അമ്മയാണ് മാമ്മോദീസാത്തൊട്ടി.

Empty Cross

Empty Cross

മദ്ബഹയുടെ മറുവശത്തെ ശൂന്യമായ കുരിശ് കർത്താവിനെ കുരിശിൽനിന്നും താഴെയിറക്കി കല്ലറയിൽ അടക്കം ചെയ്തു എന്നതിനെ സൂചിപ്പിക്കുന്നു. അവിടുത്തെ ശരീരത്തിൽ അണിഞ്ഞിരിക്കുന്ന കച്ച ആ കുരിശിൽ തൂക്കിയിട്ടിരിക്കുന്നു.

Empty Tomb

Empty Tomb

ബലിപീഠത്തിൻ്റെ അടിയിൽ കർത്താവിൻ്റെ ശൂന്യമായ കല്ലറ രൂപകൽപ്പന ചെയ്തിരിക്കുന്നു. \"അവൻ ഇവിടെയില്ല താൻ അരുളിച്ചെയ്തതുപോലെ അവൻ ഉയിർപ്പിക്കപ്പെട്ടു\" (മത്താ. 28:6). ഈശോ ഉയിർത്തെഴുന്നേറ്റു എന്നതിൻ്റെ തെളിവാണിത്.

God the Father

God the Father

ബലിപീഠത്തിനു മുകളിൽ പിതാവായ ദൈവം സ്വർഗ്ഗീയ ദൂതഗണത്തോടുകൂടി വാനമേഘങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം സ്റ്റയിൻഡ്ഗ്ലാസ്സിൽ ചിത്രീകരിക്കുന്നു. ഇത് സ്വർഗ്ഗീയ ജീവിതം അനുഭവവേദ്യമാക്കേണ്ട വസ്തുതയെ ബോധ്യപ്പെടുത്തുന്നു.

Thora

Thora

മദ്ബഹയുടെ മുകളിൽ ഉയർത്തി പണിതിരിക്കുന്ന വചനസംരക്ഷണ കൂടാരമാണ് തോറാ. തോറയിൽ പ്രഭാതം മുതൽ പ്രദോഷം വരെ സൂര്യകിരണങ്ങൾ വീണുകൊണ്ടിരിക്കുന്നു, ഇത് കർത്താവിന്റെ പ്രകാശകിരണങ്ങളെ അനുസ്മ‌രിപ്പിക്കുന്നു.