ST.MARY'S CHRUCH KALATHOOR

Mass Timings:

St. Vincent de Paul Society

St. Vincent de Paul Society

പ്രേക്ഷിതയായ തിരുസഭയുടെ സുവിശേഷ വത്ക്കരണ ദൗത്യത്തിൽ ഫലപ്രദമായിക്കഴിഞ്ഞ 185 വർഷങ്ങളായി ആഗോള തലത്തിൽ പ്രവർത്തിച്ചുവരുന്ന ഏറ്റവും വലിയ അല്പമായ സംഘടനാണ് സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി. "എന്റെ ഏറ്റവും എളിയഇൗ സഹോദരന് ഇത്ചെയ് ത ു െകാ ട ു ത്ത േപ്പാൾ എനിക്ക് തന്നെയാണ് ചെയ്തത്' എന്ന യേശുക്രിസ്തുവിന്റെ വാക്കുകൾക്ക് സാക്ഷ്യമാകാൻ സന്നദ്ധമാകുന്ന സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റിക്ക് ഇന്ന് ഏറെ പ്രസ്ക്തിയുണ്ട്. "നമുക്ക് പാവങ്ങളുടെ പക്കലേക്ക്പോകാം' എന്ന ഉറച്ച നിലപാടിൽ പരസ്നേഹത്തിന്റെ പാരമ്യമാകുന്ന ദൈവസ്നേഹപ്രവർത്തനങ്ങളിലേക്ക് ഇറങ്ങി പുറപ്പെട്ട സംഘടനാസ്ഥാപകനായ വാഴ്ത്തപ്പെട്ട ഫ്രഡറിക് ഒാസാനാമിന്റെയും പ്രർത്തകരുടെയും പാത പിൻതുടരുന്ന വിൻസെന്റ് ഡി പോൾ പ്രവർത്തകരിൽ നിന്നും സഭയും സമൂഹവും ഏറെ പ്രതീക്ഷിക്കുന്നു.1980 ലാണ് ഇൗ ഇടവകയിൽ വിൻസെന്റ് ഡി പോൾ സംഘടന ആരംഭിക്കുന്നത്. ജീവകാരുണ്യപ്രവർത്തികൾ ദിവ്യകാരുണ്യത്തിന്റെ പിൻബലത്തോടെ മാത്രം ചെയ്യുന്ന ഇൗ സംഘടനയിൽ ഒൻപത് സജീവ പ്രവർത്തന അംഗങ്ങളും ഏതാനും സഹായ അംഗങ്ങളും വളരെ ആത്മാർത്ഥതയോടെ പ്രവർത്തിച്ചുവരുന്നു. ഉദാരമനസ്കരായ ആളുകളുടെ സംഭാവനകളും സഹായങ്ങളും മാത്രമാണിതിന്റെ മൂലധനം. ജാതിമതഭേദമെന്യേ പാവപ്പെട്ടവർക്ക് ഭക്ഷണത്തിനും, ചികിത്സയ്ക്കും, വിദ്യാഭ്യാസത്തിനും, ഭവനനിർമ്മാണത്തിനും മറ്റുമായി നിരവധിസഹായങ്ങൾ ചെയ്തുവരുന്നു. ഇൗ എളിയ പ്രവർത്തനങ്ങൾക്ക് എല്ലാവിധ നിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്ന ആത്മീയ ഉപദേഷ്ടാവ് ബഹു. വികാരിയച്ചനും ഇടവക അംഗങ്ങളോരുരുത്തരോടുമുള്ള സംഘടനയുടെ നന്ദിയും കടപ്പാടും ഇൗയവസരത്തിൽ അറിയിക്കട്ടെ. തുടർന്നും പ്രാർത്ഥനകളും സഹായസഹകരണങ്ങളും അഭ്യർത്ഥിക്കുന്നതോടൊപ്പം എല്ലാവർക്കും ദൈവാനുഗ്രഹങ്ങളും ആസംസിക്കുകയും ചെയ്യുന്നു.