നമ്മുടെയിടയിൽ മാറിവരുന്ന കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും ദൃഢതയും ഉറപ്പാക്കുന്നതിനായി ഇടവകയിലെ അമ്മമാർ ഒന്നിച്ചുകൂടി പ്രവർത്തിക്കുന്ന സംഘടനയാണ് മാതൃജ്യോതി. ഗാർഹിക സഭയുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. കുടുംബങ്ങളിൽ സ്നേഹവും പ്രാർത്ഥനാചൈതന്യവും വളർത്താനും കുട്ടികളെ ശരിയായ രീതിയിൽ നയിക്കാനും മാതാക്കൾ ഇവിടെ പരിശീലിക്കുന്നു.രോഗീ സന്ദർശനം, അത്യാവശ്യ ധനസഹായങ്ങൾ, മരണവീടു സന്ദർശനം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നമ്മുടെ ഇടവകയിൽ ഇൗ സംഘടന നടത്തിവരുന്നു.