ആദിമ കൈ്രസ്തവ സമൂഹത്തിന്റെ ചൈതന്യത്തിലേക്ക് കത്തോലിക്കാ സഭയെ കൈപിടിച്ചു നടത്തുന്നതിനായി നമ്മുടെ ഇടവകയിൽ കുടുംകൂട്ടായ്മകൾ സജീവമായി പ്രവർത്തിച്ചുവരുന്നു. വിശ്വാസജീവിതം സജീവമാക്കുക, ദൈവാരാധന അനുഭവവേദ്യമാക്കുക, പങ്കുവെയ്ക്കലിന്റെ മനോഭാവം വളർത്തിയെടുക്കുക തുടങ്ങിയവയാണ് കുടുംകൂട്ടായ്മ പ്രധാനമായും ലക്ഷ്യമിടുന്നത്. ആദിമ സഭയിൽ ഒന്നിച്ച് പ്രാർത്ഥിച്ചും പഠിച്ചും പങ്കുവെച്ചും സ്നേഹത്തിൽ വളർന്നതുപോലെ നമ്മുടെ കുടുംകൂട്ടായ്മയിലെ എല്ലാ അംഗങ്ങളും തങ്ങളുടെ കൂട്ടായ്മയിലെ മറ്റ് കുടുംങ്ങളുടെയും വ്യക്തികളുടെയും സുഖദുഖത്തിൽ പങ്കുചേരുകയും പരസ്പരം ആശ്വാസമേകുകയും ചെയ്യുന്നു. ഒാരോ കൂട്ടായ്മയും മാസത്തിലൊരിക്കൽ ഒരു ഭവനത്തിൽ ഒന്നിച്ചുകൂടി പ്രാർത്ഥിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും കൂട്ടായ്മയിൽ വളരുകയും ചെയ്യുന്നു. 30 മിനിട്ടു നേരമുള്ള പ്രാർത്ഥനയും വചന ശുശ്രൂഷയും തുടർന്ന് ചർച്ചകൾ, ലക്ഷുഭക്ഷണം എന്നിവയിലൂടെ കൂട്ടായ്മ പിരിയുന്നു. നമ്മുടെ ഇടവകയുടെ ആത്മീയ ഉണർവ്വിനായി ഒാരോ കുടുംയൂണിറ്റുകളും പ്രാർത്ഥിച്ചു മുന്നോട്ടു പോകുന്നു. ഇൗ ഇടവകയിലെ എല്ലാ കുടുംങ്ങളും ഇൗശോയുടെയും അവിടുത്തെ അപ്പസ്തോലന്മാരുടെയും വിശുദ്ധ പാരമ്പര്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് അവരുടെ പാത പിന്തുടരുന്നതിനായി നമ്മുടെ കുടുംകൂട്ടായ്മകളിലൂടെ സാധിക്കട്ടെയെന്ന് നമുക്ക് ഒത്തൊരുമിച്ച് പ്രാർത്ഥിക്കാം.