‘പള്ളിയ്ക്ക് ഒരു പള്ളിക്കൂടം’ എന്ന വിശുദ്ധ ചാവറ കുര്യാ
ക്കോസച്ചന്റെ ഉത്ബോധനം ഉൾക്കൊണ്ടുകൊണ്ട് അക്ഷ
രത്തിന്റെയും അറിവിന്റെയും വെളിച്ചം എല്ലാവരിലും എത്തിക്കുവാനുള്ള ആഗ്രഹത്തിന്റെ ഫലമായി ബഹു. ജോസഫ് ഒാണംകുളത്തിലച്ചന്റെ കാലത്താണ് ഒരു സ്കൂളിനു വേണ്ടിയുള്ള ശ്രമം ആരംഭിച്ചത്. 1937 സെപ്റ്റംർ 1-ാം തീയതി കൂടിയ പൊതുയോഗത്തിൽ പള്ളിയോടു ചേർന്ന് പൂഞ്ഞാർ മോഡലിൽ ഒരുകേംബ്രിഡ്ജ് സ്കൂൾ തുടങ്ങുന്നതിന് തീരു മാനിച്ചെങ്കിലും അതിനുള്ള അനുവാദം ഗവൺമെന്റിൽ നിന്നും ലഭിക്കാതിരുന്നതിനാൽ 1948 നവംബർ 28 നു ചേർന്ന
യോഗത്തിൽ കേംബ്രിഡ്ജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ (യു.
പി. സ്കൂൾ) നടത്തുവാൻ അംഗീകാരത്തിനായി നിശ്ചയം
ചെയ്യുകയും അംഗീകാരം ലഭിച്ചതനുസരിച്ച് മൂന്ന് ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.
വിദ്യാഭ്യാസ ഇൻസ്പെക്ടറുടെ നിർദ്ദേശ പ്രകാരം ഒരു പൈ്രമറി സ്കൂൾ കൂടി തുടങ്ങുവാനുള്ള അനുവാദത്തിന് അപേക്ഷിക്കുകയും 1949 ജൂൺ 16ന് അനുവാദം കിട്ടിയതനുസരിച്ച് എൽ.പി. സ്കൂൾ കൂടിആരംഭിക്കുകയും ചെയ്തു.
ബഹു. ചങ്ങനാശ്ശേരി ആഗസ്തി അച്ചന്റെ കാലത്താണ് പള്ളിയിൽ സൺഡേ സ്കൂൾ ആരംഭിച്ചത്. ശനിയാഴ്ച തോറും കുർബ്ബാനയ്ക്കുശേഷം അച്ചൻ തന്നെ ക്ലാസുകൾ എടുത്തുപോന്നു. സൺഡേ സ്കൂളിൽ നാലാം ക്ലാസ് പാസ്സാകാതെ വിവാഹം നടത്തി കൊടുക്കുകയില്ല എന്ന കൽപ്പന പള്ളിയിൽ വായിച്ചതോടെ കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും പള്ളിയിലെ സ്ഥലം അപര്യാപ്തമാവുകയും ചെയ്തപ്പോൾ 1946 ജനുവരി 27-ാം തീയതി ആലപ്പാട്ട് മത്തായി കത്തനാരുടെ കാലത്ത് കാണക്കാരിയിലും പള്ളിയുടെ വടക്കുഭാഗത്ത് മുണ്ടുവേലിയിലും ഒാരോ വേദപാഠ കളരികൾ ആരംഭിച്ചു. കാലക്രമത്തിൽ കളരികൾ നിർത്തലാക്കി പള്ളിവക എൽ.പി., യു.പി. സ്കൂളുകളിൽ ഞായറാഴ്ചതോറും സൺഡേ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ 1 മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിശ്വാസ പരിശീലന ക്ലാസ്സുകളിൽ ഇൗ ഇടവകയിലെ 320 കുട്ടികൾ മതപഠനം നടത്തിവരുന്നു. ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്ത്
നിത്യജീവന്റെ ഭാഗഭാക്കുകളാക്കി കൈ്രസ്തവജീവിതത്തിന്റെ പൂർണ്ണതയിലേയ്ക്ക് കുട്ടികളെ നയിക്കുകയെന്ന
ലക്ഷ്യത്തോടെ കൈ്രസ്തവ പ്രബോധനങ്ങൾ പഠിപ്പിച്ച് കാലാകാലങ്ങളായി നമ്മുടെ ഇടവകയിൽ ആത്മീയ വെളിച്ചം പകർന്നു തരുന്ന സൺഡെ സ്കൂൾ അദ്ധ്യാപകരുടെ നിസ്വാർത്ഥമായ സേവനം വിലമതിക്കാനാവാത്തതാണ്.
2009 – 2015 കാലഘട്ടത്തിൽ വികാരിയായിരുന്നു ബഹു. ജോർജ്ജ് മണ്ണൂക്കുശുമ്പിൽ അച്ചന്റെ അചഞ്ചലമായ
നിശ്ചയദാർഢ്യവും വീരോചിതമായ ത്യാഗവും കൃത്യനിഷ്ഠയും തളരാത്ത പ്രാർത്ഥനാ ചൈതന്യവുമാണ് നമ്മുടെ പൂർവ്വികർ അന്ത്യവിശ്രമംകൊള്ളുന്ന സെമിത്തേരിയിലെ മനോഹരമായ ചാപ്പലും നല്ല സ്ഥല സൗകര്യമുള്ള ഒരു മതപഠന ഹാളും വാസ്തുശിൽപകലയുടെ നിറവിൽ അനേകം മുറികളോടുകൂടിയ ഒരു വൈദികമന്ദിരം പണി തീർക്കുന്നതിന് സഹായകമായത്. ഇവയുടെ പൂർത്തീകരണത്തിനും ഇടവക ജനതയുടെ നിർലോഭമായ സഹായ സഹകരണങ്ങളാണ് പ്രചോദനമായിട്ടുള്ളത്.