ST.MARY'S CHRUCH KALATHOOR

Mass Timings:

Convent

Convents

Adoration Convent (SABS)

കളത്തൂർ ഇടവക രൂപംകൊണ്ട നാൾ മുതൽ ആഗ്രഹിച്ചിരുന്നതാണ് ഒരു മഠം സ്ഥാപിക്കപ്പെടുക എന്നുള്ളത്. ആ ആഗ്രഹ സഫലീകരണമാണ് പള്ളിയുടെ സമീപത്ത് ഒരു ആരാധനാമഠം സ്ഥാപിതമായതിലൂടെ നിറവേറപ്പെട്ടത്. ഇടവക ജനത്തോട് ചേർന്നുനിന്നുകൊണ്ട് കളത്തൂർ പ്രദേശത്തിന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ മുന്നേറ്റത്തിന് ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് പ്രവർത്തിക്കുന്നു എന്നത് നമ്മുടെ നാടിന് സുകൃതം തന്നെയാണ്. കുട്ടികളുടെ വിശ്വാസ പരിശീലനത്തിനും പള്ളിയിലെ ആരാധനാ ശുശ്രൂഷകൾക്കും ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെ മികവുറ്റ സേവനം ലഭ്യമാകുന്നുണ്ട്.