ST.MARY'S CHRUCH KALATHOOR

Palai Social Welfare Society

Palai Social Welfare Society

പാലാ രൂപതയിലെ സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് ഒരു വേദി എന്ന നിലയിലാണ് പി.ഡബ്ല്യു.എസ്. നമ്മുടെ ഇടവകയിൽ പ്രവർത്തനം തുടങ്ങിയത്. "മാനുഷിക മൂല്യങ്ങളിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ സ്വയം പര്യാപ്ത സമൂഹം' എന്നത് ഉൾക്കൊണ്ട് ദരിദ്രരെയും പാവപ്പെട്ടവരെയും സഹായിക്കുക എന്ന ലക്ഷ്യത്തിൽ ഉൗന്നിയാണ ഇൗ സംഘടന പ്രവർത്തിക്കുന്നത്. പത്തിൽകുറയാത്തതും ഇരുപതിൽ കൂടാത്തതുമായ അംഗങ്ങളാണ് ഇതിൽ പ്രധാനമായും ഉള്ളത്. ഇൗ സംഘടനയിൽ പല ഗ്രൂപ്പുകളായിട്ടാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. മാസത്തിലൊരിക്കൽ വ്യക്തമായ അജണ്ടയോടുകൂടി ഇവർ യോഗം ചേരുന്നു. പൊതുസമൂഹവുമായി ഏറെ ബന്ധപ്പെട്ടുനി ൽക്കുന്ന സംഘടന എന്ന നിലയിൽ സാധാരണക്കാർക്ക് ഏറെ പ്രയോജനമാകുന്ന വളരെ കാര്യങ്ങൾ നടത്തുന്നുണ്ട്. ഗ്രൂപ്പുകളുടെ കൂട്ടുത്തരവാദിത്തവും അംഗങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസവും സംഘടനയ്ക്ക് കൂടുതൽ കരുത്തേകുന്നു. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ജനതതിക്ക് ഒരു കൈത്താങ്ങായി ഇൗ സംഘടന നമ്മുടെയിടയിൽ പ്രവർത്തിക്കുന്നു.